SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.49 AM IST

വെള്ളച്ചാട്ടത്തിൽ പ്രീവെഡ്ഡിംഗ് ഷൂട്ട്, പെട്ടെന്ന് വെള്ളം ഇരച്ചെത്തി, പിന്നെ നടന്നത്, കാണാം വീഡിയോ

wedding

ജയ്പൂർ: പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിനിടെ വെള്ളച്ചാട്ടത്തിലെ പാറയ്ക്കുമുകളിൽ കുടുങ്ങിപ്പോയ വധൂവരന്മാരെ രക്ഷിച്ചത് അതിസാഹസികമായി. രാജസ്ഥാനിലെ ചിത്തോർഗഡിൽ രണ്ടുദിവസം മുമ്പുനടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുള്ള ഡാമിന്റെ ഷട്ടറുകൾ തുറന്നതാണ് പ്രശ്നമായത്. ഇതാേടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും വധൂവരന്മാരും സംഘവും കുടുങ്ങുകയുമായിരുന്നു.

വധൂവരന്മാരായ ആശിഷ് ഗുപ്തയും ശിഖയും ഇവരുടെ സുഹൃത്തുക്കളായ ഹിമാൻഷുവിനും മിലാനും ഫൊട്ടോഗ്രഫർക്കും ഒപ്പമാണ് ചുലിയ വെള്ളച്ചാട്ടത്തിനു സമീപം ഫോട്ടോഷൂട്ടിന് എത്തിയത്. വെള്ളച്ചാട്ടത്തിൽ സാധാരണ അളവിലുള്ള വെള്ളം മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. എന്നാൽ അല്പം കഴിഞ്ഞതോടെ അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി. ഇതോടെ വെള്ളച്ചാട്ടം ശക്തിയാർജിച്ചു. നദിയിലെ ജലനിരപ്പ് അതിവേഗം ഉയർന്നതോടെ വധൂവരന്മാർ ഉൾപ്പടെയുള്ളവർ കുടുങ്ങുകയായിരുന്നു. വിദൂര ദൃശ്യങ്ങൾ പകർത്താനായി ഫോട്ടോഗ്രാഫർ കരയിൽ നിന്നതിനാൽ അയാൾ മാത്രമാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറാനായത്.

ഫോട്ടോ ഗ്രാഫറാണ് രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചത്. അവരെത്തി ഏറെ പണിപ്പെട്ട് മണിക്കൂറുകളെടുത്താണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. നേരത്തേ പകർത്തിയ ദൃശ്യങ്ങളടങ്ങിയ ഫോട്ടോഗ്രാഫറുടെ ക്യാമറ ഇതിനിടെ വെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ടിരുന്നു. ഇത്രയും പ്രശ്നങ്ങളുണ്ടായ സ്ഥിതിക്ക് ഇനി ഫോട്ടോ ഷൂട്ട് വേണ്ട എന്ന തീരുമാനത്തിലാണ് വധൂവരന്മാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PRE-WEDDING SHOOT, COUPLE GETS STUCK, WATERFALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.