SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.35 PM IST

ശിശുദിനത്തിൽ ജപ്പാനിൽ മുതുകാടിന്റെ 'വിസ്മയ സ്വാന്തനം'

muthukad

ടോക്യോ : ശിശുദിനത്തിൽ മലയാളി മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ ശിഷ്യരായ ഭിന്നശേഷിയുള്ള കുട്ടികളുടെ മാന്ത്രികപ്രകടനമായ വിസ്മയ സ്വാന്തനം ഓൺലൈനായി ജപ്പാനിൽ അരങ്ങേറും. വേൾഡ് മലയാളി ഫെഡറേഷന്റെ ജപ്പാൻ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി. ഓട്ടിസവും സെറിബ്രൽ പാൾസിയും ബാധിച്ച കുട്ടികളെയാണ് ആറുമാസത്തോളം പരിശീലനം നൽകി മുതുകാട് മാന്ത്രികരാക്കി മാറ്റിയിരിക്കുന്നത്. ഇവരുടെ 45 മിനിട്ടോളം വരുന്ന പ്രകടനം ഉപരാഷ്ട്രപതി,ഗവർണർ, മുഖ്യമന്ത്രി,മെഗാസ്റ്റാർ മമ്മൂട്ടി തുടങ്ങിയവരുടെയൊക്കെ മുന്നിൽ കാഴ്ചവച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

മുതുകാടിനെയും കുട്ടികളെയും ജപ്പാനിലെത്തിച്ച് പരിപാടി നടത്താനാണ് മലയാളി ഫോറം തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഓൺലൈനായി നടത്താൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് വേൾഡ് മലയാളി ഫോറം ജപ്പാൻ ചാപ്റ്റർ പ്രസിഡന്റ് സുനിഷ് പറക്കേൽ, ജനറൽ സെക്രട്ടറി വിവിൻ മോഹൻ,നാഷണൽ കോ ഓർഡിനേറ്റർ ബിജു പോൾ എന്നിവർ അറിയിച്ചു.350ലേറെ അംഗങ്ങളാണ് ഡബ്ളിയു.എം.എഫ് ജപ്പാൻ ചാപ്റ്ററിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUTHUKADU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.