കൂത്തുപറമ്പ്: ദേശീയ സീനിയർ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഈ മാസം 28 മുതൽ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിലെ എ,സി ഗ്രൂപ്പുകളിലെ ടീമുകളുടെ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ഗ്രൂപ്പ് എയിൽ മണിപ്പൂർ, ദാമൻ ദിയു, പുതുച്ചേരി, മേഘാലയ ടീമുകളും ഗ്രൂപ്പ് സിയിൽ ഹിമാചൽ, അസാം, രാജസ്ഥാൻ, ബീഹാർ ടീമുകളുമാണ് അണിനിരക്കുന്നത്. കൂത്തുപറമ്പിന് പുറമെ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയം, കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയം, തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികൾ.
മൂന്ന് കോടിയിലേറെ രൂപ ചിലവിൽ നവീകരിച്ച സ്റ്റേഡിയം ഏതാനും മാസം മുൻപാണ് ഉദ്ഘാടനം ചെയ്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |