പാലക്കാട്: സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം നടത്തും. 14 ലക്ഷം രൂപയാണ് ഈ വർഷത്തിൽ കണ്ടെത്തുക. ഇതിനായി കഴിഞ്ഞ വർഷം വിതരണം ചെയ്തതിൽ ബാക്കിയുള്ള പ്രത്യേക പതാകകളും സ്റ്റാമ്പുകളും എല്ലാ ഓഫീസുകളിലും വിൽപന നടത്താൻ തീരുമാനിച്ചു. സായുധ സേന പതാക ദിനത്തിന്റെ സവിശേഷത പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ലഘുലേഖ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യും. വിവിധ സാമ്പത്തിക സഹായങ്ങളിലേക്ക് വന്ന 58 അപേക്ഷകൾ ജില്ലാ സൈനിക ബോർഡ് അംഗീകരിച്ചു. സ്റ്റേറ്റ് മിലിറ്ററി ബെനവലന്റ് ഫണ്ടിലേക്ക് വന്ന 25 അപേക്ഷകർക്കായി 2,07000 രൂപയും ഡിസ്ട്രിസ്റ്റ് മിലിറ്ററി ബെനവലന്റ് ഫണ്ടിലേക്ക് വന്ന 29 അപേക്ഷകർക്കായി 1, 87000 രൂപയും അടിയന്തര സാമ്പത്തിക സഹായമായി നാല് പേർക്ക് 5000 രൂപ വീതവും നൽകും. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻ ചാർജ് കെ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, വിവിധ വകുപ്പ് അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |