SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.30 PM IST

ശബരിമല തീർത്ഥാടകർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക സൗകര്യം

guruvayoor

ഗുരുവായൂർ: ശബരിമല തീർത്ഥാടനത്തിന് തുടക്കമാകുന്ന വൃശ്ചികം ഒന്ന് മുതൽ ശബരിമല തീർത്ഥാടകർക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മണ്ഡലകാലാരംഭം മുതൽ ശബരിമല തീർത്ഥാടകർക്കായി ക്ഷേത്രത്തിൽ കെട്ടുനിറ തുടങ്ങും. കഴിഞ്ഞ വർഷം ക്ഷേത്രത്തിൽ കെട്ടു നിറയ്ക്കാൻ അനുമതി നൽകിയിരുന്നില്ല. ശബരിമല തീർത്ഥാടകർക്ക് ക്ഷേത്രദർശനത്തിനായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കും. വൃശ്ചികം ഒന്ന് മുതൽ ചുറ്റമ്പലത്തിനുള്ളിൽ കടന്നുള്ള ദർശനവും പ്രസാദഊട്ടും തുടങ്ങാൻ നേരത്തെ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. തീർത്ഥാടകർക്കാവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും നൽകാൻ വിവിധ ഭാഷകൾ അറിയുന്ന ജീവനക്കാരെ ഇൻഫർമേഷൻ സെന്ററിൽ നിയോഗിക്കാനും ഭരണസമിതി തീരുമാനിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി.

ദർശനത്തിന് ഓൺലൈൻ ബുക്കിംഗ്

വെർച്വൽ ക്യൂ ദർശനത്തിൽ നിന്ന് ശബരിമല തീർത്ഥാടകർക്ക് ഇളവ്

ശബരിമല തീർത്ഥാടകർക്ക് ഓൺ ലൈൻ ബുക്കിംഗ് ഇല്ല

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്കായി വിവരം നൽകാൻ ക്ഷേത്രം കിഴക്കേനടയിൽ ദേവസ്വം ഇൻഫർമേഷൻ സെന്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.