തൃശൂർ : വെറ്ററിനറി സയൻസ് കോൺഗ്രസ് 13, 14 തിയതികളിൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജെ. ചിഞ്ചു റാണി, അഡ്വ.കെ. രാജൻ, മൃഗസംരക്ഷണ കമ്മിഷണർ ഡോ. പ്രവീൺ മാലിക്, വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രൻ, ഡോ.പി. സുധീർ ബാബു, ഡോ.സി. ലത, ഡോ. വി.എം. ഹാരിസ് എന്നിവർ പങ്കെടുക്കും. വിവിധ പ്രബന്ധങ്ങളും സയൻസ് കോൺഗ്രസിൽ അവതരിപ്പിക്കും. സമാപന സമ്മേളനം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നിർവഹിക്കും. കേരളത്തിനകത്തും പുറത്തും നിന്നുമായി അഞ്ഞൂറോളം പേർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ഡോ. എം.കെ. പ്രദീപ് കുമാർ, ഡോ.കെ. ഗിരീശൻ, ഡോ.എസ്. മായ, ഡോ. ടി.എസ്. രാജീവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |