കേപ്ടൗൺ : നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജ് നയിക്കും. നിലവിലെ ക്യാപ്ടൻ ടെംപ ബൗമ, സീനിയേഴ്സായ എയ്ഡൻ മാർക്രം, ക്വിന്റൺ ഡികോക്ക്, റസ്സി വാൻഡർ ഡസൻ, കാഗിസോ റബാദ, ആൻറിച് നോർക്യേ തുടങ്ങിയവർക്കു വിശ്രമം നൽകിയാണു 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ഡർബനിൽ ജനിച്ച കേശവിന്റെ പൂർവികർ ഇന്ത്യയിൽനിന്നു കുടിയേറിയവരാണ്. പിതാവ് ആത്മാനന്ദ് ദക്ഷിണാഫ്രിക്കയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ആൾറൗണ്ടർ വെയ്ൻ പാർണൽ 4 വർഷത്തിനു ശേഷം ടീമിലേക്കു തിരിച്ചെത്തി. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനു വേണ്ടി പാർണൽ ദേശീയ ടീമിൽ നിന്ന് അവധിയെടുത്ത് ഇംഗ്ലണ്ടിലേക്കു പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |