തിരുവനന്തപുരം : ആകാശവാണിയിൽ സീനിയർ അനൗൺസറായിരുന്ന പി.ടി.പി നഗർ ഈസ്റ്റ്, പ്ലോട്ട് നമ്പർ 50ൽ ചന്ദ്രികകുമാരി.എസ് (68) നിര്യാതയായി. ആകാശവാണിയുടെ തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിലായി 27 വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 2012 ഡിസംബറിലാണ് സർവീസിൽ നിന്നും വിരമിച്ചത്.
ശനിയാഴ്ച ദിവസങ്ങളിൽ ചന്ദ്രികകുമാരി അവതരിപ്പിച്ചിരുന്ന കുട്ടികളുടെ തത്സമയ ഫോൺ ഇൻ പരിപാടിയായ പൂന്തേൻ അരുവി ഏറെ ശ്രദ്ധേയമായിരുന്നു. പ്രശസ്ത എഴുത്തുകാരുടെ കൃതികൾ റേഡിയോ നാടകങ്ങളായി അവതരിപ്പിച്ചതിലൂടെയും ശ്രോതാക്കളുടെ പ്രശംസ നേടി. മലയാറ്റൂർ രാമകൃഷ്ണന്റെ യന്ത്രം, ജോൺ സ്റ്റീൻബർക്കിന്റെ ക്രോധത്തിന്റെ മുന്തിരപ്പഴങ്ങൾ തുടങ്ങിയ നാടകാവിഷ്കാരങ്ങളിലൂടെ ഏറെ ജനപ്രീതി നേടി. സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ആകാശവാണിയിലെ കാവ്യാഞ്ജലിയിൽ കവിതാലാപനത്തിലൂടെ ആലാപന മികവും തെളിയിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ എം.ജയചന്ദ്രൻ (ഏജീസ് ഓഫീസ് സീനിയർ ഓഡിറ്റർ) മകൻ കൃഷ്ണകുമാർ. സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |