SignIn
Kerala Kaumudi Online
Friday, 19 April 2024 7.05 AM IST

ശ്യാംകുമാറിന്റെ പുസ്തകശേഖരം കൈമാറി

pusthaka-sekharam

വർക്കല:എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന എസ്.ശ്യാംകുമാറിന്റെ പുസ്തകശേഖരം പാളയംകുന്ന് നേതാജി മെമ്മോറിയൽ വില്ലേജ് ലൈബ്രറിക്ക് കൈമാറി.ലൈബ്രറിഹാളിൽ നടന്ന ശ്യാംകുമാർഅനുസ്മരണ സമ്മേളനത്തിൽ കുടുംബാംഗങ്ങൾക്ക് വേണ്ടി മൂത്ത സഹോദരൻ എസ്.ശശിധരൻനായരാണ് പുസ്തകം കൈമാറിയത്. ജില്ലാപഞ്ചായത്തംഗം ഗീതാനസീർ ലൈബ്രറിക്കുവേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി.ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പുന്നമൂട് രവി അനുസ്മരണ പ്രഭാഷണം നടത്തി.ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആർ,ഗ്രാമപഞ്ചായത്തംഗം അനിമോൻ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സിനി, രാജ്കുമാർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ബി.ബൈജു സ്വാഗതവും സെക്രട്ടറി ഡി.ഷൈൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.