വെള്ളറട: കുന്നത്തുകാലിൽ അത്യാധുനിക രീതീയിലുള്ള സ്മശാന നിർമ്മാണം ഉടൻ തുടങ്ങും. ഒന്നരകോടി രൂപ ചെലവിലാണ് സ്മശാനം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വക ഒരു കോടിയും എൻ.ആർ.ഇ.ജി ഫണ്ടിൽ നിന്നും 45 ലക്ഷവും പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ശ്മശാന നിർമ്മാണത്തിന് അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമിതി നേരത്തേ കാരക്കോണത്ത് വാങ്ങിയ ഭൂമിയിലാണ് ശ്മശാനം നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി റോഡ് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ചുറ്റുമതിൽ, കെട്ടിടം, ഉപരണങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കായി തുക വേർതിരിച്ചു.ഏറെനാളായി പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കണമെന്ന് ആവശ്യവുമായി സമരം നടന്നുവരുകയായിരുന്നു. എന്നാൽ പഞ്ചായത്ത് വാങ്ങിയ സ്ഥലത്തിന്റെ സമീപത്തുള്ള വസ്തു ഉടമകളുടെ എതിർപ്പാണ് സ്മശാന നിർമ്മാണം നീളാൻ കാരണമായത്. ജില്ലാ പഞ്ചായത്ത് അംഗമായ ബി.എസ്. ബിനുവിന്റെ ഇടപെടലിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ശ്മശാനത്തിനായി അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |