ഗ്ലാസ്ഗോ: കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിൽ അഭിപ്രായ ഭിന്നതകൾ മാറ്റി വച്ച് പരസ്പരം സഹകരിച്ച് പ്രവർത്തിക്കുമെന്ന് യു.എസും ചൈനയും.ഗ്ലാസ്ഗോയിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിക്കിടെയാണ് ഇരുരാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ആഗോള താപവർധനവ് രണ്ട് ഡിഗ്രി സെന്റിഗ്രേഡ് പരിധി ലംഘിക്കരുതെന്ന 2015ലെ പാരിസ് ഉച്ചകോടിയിലെ തീരുമാനം യാഥാർത്ഥ്യമാക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ അറിയിച്ചു. ഇതിനായി കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ച നടത്തും. 2050 ഓടെ സീറോ എമിഷൻ രാജ്യമാകുമെന്ന് യു.എസും 2060ഓടെ ഈ നേട്ടം കൈവരിക്കുമെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണവും ഐക്യവും അനിവാര്യമാണെന്നും അതിനാൽ ഇരുരാജ്യങ്ങളുടേയും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും യു.എൻ മേധാവി അന്റോണിയോ ഗുട്ടറെസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |