ചിതറ: ലോട്ടറി ടിക്കറ്റിലെ അവസാന നാലക്കം തിരുത്തി വില്പനക്കാരനിൽ നിന്ന് 5000 രൂപ കവർന്നു. ചിതറ മുള്ളിക്കാട് ചായക്കച്ചവടവും ലോട്ടറി കച്ചവടവുമായി ഉപജീവനം നടത്തുന്ന അബ്ദുൾ വാഹീദിനാണ് പണം നഷ്ടമായത്. ഒക്ടോബർ 31 ന് നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയിലെ അവസാന നാലക്കമായ 6838ന് 5000 രൂപ സമ്മാനമുണ്ടായിരുന്നു. ഇതേ നറുക്കെടുപ്പിലുള്ള 6338 എന്ന നമ്പറിലെ 3 തിരുത്തി 8 ആക്കിയാണ് കബളിപ്പിച്ചത്.
സമ്മാനമടിക്കുന്ന നമ്പറുകളുമായി സാമ്യമുള്ള ടിക്കറ്റുകളിൽ നമ്പർ തിരുത്തി പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമാണ്. ചെറുകിട ലോട്ടറി കച്ചവടക്കാരാണ് മിക്കവാറും തട്ടിപ്പിനിരയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |