SignIn
Kerala Kaumudi Online
Friday, 19 April 2024 4.32 AM IST

'കുറുപ്പ് ' വന്നു, തീയേറ്റർ ഉണർന്നു

kurup

കോട്ടയം: സൂപ്പർതാരങ്ങളായ രജനീകാന്തിന്റെയും വിശാലിന്റെയും സിനിമകൾ പരാജയപ്പെട്ടെങ്കിലും ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ വിജയം തിയേറ്ററുകൾക്കും ജീവശ്വാസമായി. തിയേറ്ററുകൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ആളില്ലാതെ പ്രതിസന്ധിയിലായപ്പോഴാണ് കുറുപ്പിന്റെ വരവ് .
പ്രേക്ഷകരിൽ ആവേശം പടർത്തുമെന്ന പ്രതീക്ഷയിൽ ദീപാവലിക്ക് ആഗോളതലത്തിൽ റിലീസ് ചെയ്ത രജനീകാന്തിന്റെ 'അണ്ണാത്തെ' വൻപരാജയമായത് തിരിച്ചടിയായി. വിശാൽ നായകനായ വീരമേ വൈഗൈ സൂടും എന്ന സിനിമയും കൈപ്പുനീർ കുടിപ്പിച്ചു. തിയേറ്റർ തുറന്നതിന് ശേഷം വിജയിക്കുന്ന ആദ്യ ചിത്രംകൂടിയാകും കുറുപ്പ്.

 കുറുപ്പ് ഹൗസ് ഫുൾ

കുറുപ്പ് ആദ്യദിനം നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നത് കൂടുതൽ ചിത്രങ്ങൾ തിയേറ്ററുകളിലേയ്ക്ക് എത്താൻ വഴിതുറക്കും. രാവിലെ നടന്ന ഫാൻസ് ഷോയ്ക്ക് പിന്നാലെ ഇന്നലെ മുഴുവൻ പ്രദർശനവും നിറഞ്ഞ സദസിലായിരുന്നു. ദുൽഖറിന്റെ ഫ്ളക്സുകൾ സ്ഥാപിച്ചും പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും വാദ്യമേളങ്ങളോടെയുമാണ് ആരാധകർ വരവ് ഗംഭീരമാക്കിയത്. മൂന്നു ദിവസത്തെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

ഒ.ടി.ടിയിൽ റീലീസ് ചെയ്യാനിരുന്ന മരക്കാർ തിയേറ്ററുകളിലെത്തുമെന്ന പ്രഖ്യാപനം വീണ്ടും പ്രതീക്ഷ പകരുന്നതാണ്. കുറുപ്പിന്റെ വിജയത്തിന് ശേഷം മരയ്ക്കാർ കൂടി എത്തുന്നത് മേഖലയ്ക്ക് കരുത്താകുമെന്ന വിശ്വാസമാണ് ഉടമകൾക്ക്. കുറുപ്പിന് സമാനമായി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്താൽ കൂടുതൽ പ്രയോജനപ്പെടുമെന്നും ഉടമകൾ പറയുന്നു.

 വേണം കൂടുതൽ ഇളവ്

കൂടുതൽ ഇളവുകൾ വരണമെന്ന ആവശ്യമാണ് തീയേറ്റ‌ർ ഉടമകൾ മുന്നോട്ടുവയ്ക്കുന്നത്. രണ്ട് വാക്‌സീൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ചാണ് തിയറ്ററുകൾ പ്രദർശനം തുടങ്ങിയതെങ്കിലും ഒരു വാക്‌സീൻ മാത്രം മതിയെന്ന ഇളവ് ഗുണകരമായി. അതേസമയം കുട്ടികൾക്ക് പ്രവേശനമില്ലാത്തത് കുടുംബ പ്രക്ഷകരുടെ വരവിനെ ബാധിച്ചിട്ടുണ്ട്.

 കുറുപ്പ്

21 ഇടത്ത്

'' കുറുപ്പിന്റെ ജനപ്രീതി തിയേറ്റർ മേഖലയ്ക്ക് മുഴുവൻ ഉണർവ് പകർന്നിട്ടുണ്ട്. കൂടുതൽ ഇളവുകൾ ഉണ്ടായാൽ പ്രതിസന്ധി പരിഹരിക്കപ്പെടും''

-മാനേജർ, അഭിലാഷ് തിയേറ്റർ കോട്ടയം

'' വിനോദ നികുതി ഒഴിവാക്കിയതടക്കം സർക്കാർ ഉടമകളോട് സഹകരിക്കുന്നുണ്ട്. കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചിട്ടുണ്ട്''

- ആന്റോ പടിഞ്ഞാറേക്കര,​ ഫിയോക് സംസ്ഥാന വൈസ് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KURUP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.