ന്യൂഡൽഹി: കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്തെന്ന് വിമർശനവുമായി രാഹുൽ ഗാന്ധി. ചൈന തർക്കവിഷയത്തിൽ കേന്ദ്ര സർക്കാരിന് ഒരു നയമില്ലെന്നും മിസ്റ്റർ 56 ഇഞ്ചിന് വിഷയത്തിൽ പേടിയാണെന്ന് പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ അഭിപ്രായപ്പെട്ടു. ചൈനാ വിഷയത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് വിപിൻ റാവത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും രണ്ട് അഭിപ്രായമാണെന്ന പത്ര റിപ്പോർട്ട് ട്വിറ്ററിൽ സൂചിപ്പിച്ചാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.
സർക്കാർ ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കുമ്പോൾ അതിർത്തി കാക്കാൻ ജീവൻ പണയപ്പെടുത്തി നിൽക്കുന്ന സൈനികർക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നെന്നും രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നു. മുൻപ് ഇന്ത്യയിൽ അരുണാചൽ പ്രദേശിൽ കൈയേറി ചൈന നൂറ് വീടുകളുളള ഗ്രാമം നിർമ്മിച്ചെന്ന് പെന്റഗൺ രേഖകൾ വന്നിരുന്നു. ഇതിനെ കേന്ദ്ര സർക്കാർ തളളിക്കളഞ്ഞിരുന്നു. ചൈനയുടെ തന്നെ സ്ഥലത്താണ് അവർ ഗ്രാമം നിർമ്മിച്ചതെന്ന് ഇന്ത്യ പ്രതികരിച്ചു. എന്നാൽ ഇതേ വിഷയത്തിൽ ചൈനീസ് അധിനിവേശത്തെ അംഗീകരിക്കില്ല എന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണമാണ് രാഹുലിന്റെ വിമർശനത്തിന് കാരണമായത്.
Our national security is unpardonably compromised because GOI has no strategy and Mr 56” is scared.
My thoughts are with the soldiers risking their lives to guard our borders while GOI churns out lies. pic.twitter.com/F0iEHXdu8o— Rahul Gandhi (@RahulGandhi) November 12, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |