ബഹ്റൈൻ: ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കൊവാക്സിന് ബഹ്റൈനിൽ അടിയന്തരാനുമതി. ബഹ്റൈൻ നാഷണൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. 18 വയസിന് മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകും. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നൽകിയത്. 26,000 പേർ പങ്കെടുത്ത ക്ലിനിക്കൽ പരീക്ഷണത്തിൽ കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടാതെ ഗുരുതരമായ കേസുകളിൽ 93.4 ശതമാനം ഫലപ്രദമാണെന്നും കാര്യമായ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും തെളിഞ്ഞു.അതേസമയം, വാക്സിൻ എടുക്കാതെ ബഹ്റൈനിൽ വരുന്ന യാത്രക്കാർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഒഴിവാക്കിയെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു. ഇത് 14 മുതൽ പ്രാബല്യത്തിൽ വരും. വാക്സിൻ എടുക്കാതെ വരുന്നവർ ഇനി മുതൽ താമസ സ്ഥലത്ത് പത്ത് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |