കൊച്ചി: കേരള മത്സ്യതൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാസമ്മേളനം നാളെ (ഞായർ) സി. അച്യുതമേനോൻ ഹാളിൽ നടക്കും. രാവിലെ 10ന് ടി.യു.സി.ഐ. ജനറൽ സെക്രട്ടറി ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും. ബ്ലൂ ഇക്കോണമി സംബന്ധിച്ച് കുഫോസ് മുൻ വൈസ് ചാൻസലർ ഡോ.ബി. മധുസൂദനക്കുറുപ്പും ഇന്ത്യൻ മറൈൻ ഫിഷറി ബില്ലിനെ സംബന്ധിച്ച് ഡോ. സുനിൽ മുഹമ്മദും തീരദേശ പരിപാലന പദ്ധതികളുടെ പ്രത്യാഘാതത്തെ സംബന്ധിച്ച് അഡ്വ.ഷെറി ജെ. തോമസും പ്രഭാഷണങ്ങൾ നടത്തും. ഉച്ചയ്ക്ക് 2 ന് പ്രതിനിധി സമ്മേളനം ടി.യു.സി.ഐ
സംസ്ഥാന പ്രസിഡന്റ് എം.കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |