SignIn
Kerala Kaumudi Online
Friday, 29 March 2024 4.18 PM IST

അയ്യപ്പന്മാരുടെ ഒഴുക്ക് പ്രതീക്ഷിച്ച് കെ.എസ്.ആർ.ടി.സി ഒരുങ്ങുന്നു

df

കൊച്ചി: കൊവിഡ് കാലത്തിന് മുമ്പുള്ള തിരക്കേറിയ മണ്ഡലകാലം പ്രതീക്ഷിച്ച് മുന്നൊരുക്കങ്ങൾ തകൃതിയാക്കുകയാണ് കെ.എസ്.ആർ.ടി.സി. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ അയ്യപ്പഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. 15 ന് വൈകിട്ട് 9.30 ന് ആദ്യ മണ്ഡലകാല സർവീസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
എറണാകുളം ഡിപ്പോ കേന്ദ്രീകരിച്ച് പ്രതിദിനം രണ്ടു സർവീസുകൾ നടത്തും. രാവിലെ 9 നും 9.30 നുമാണ് സർവീസുകൾ. ഭക്തരുടെ തിരക്കനുസരിച്ച് ബസുകൾ ക്രമീകരിക്കും. ആദ്യഘട്ടത്തിൽ മറ്റു ഡിപ്പോകളിൽ നിന്ന് പൂൾ ചെയ്ത 15 ബസുകൾ എറണാകുളം ഡിപ്പോയിൽ എത്തും. ഭക്തരുടെ തിരക്കനുസരിച്ച് ബസുകളുടെ എണ്ണവും വർദ്ധിപ്പിക്കും. ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ ഡെസ്കിൽ നിന്നാണ് ബസുകൾ ക്രമീകരിക്കുക. ട്രെയിനിൽ എത്തുന്ന അന്യ സംസ്ഥാന ഭക്തന്മാർക്ക് പ്രത്യേക കൗണ്ടർ ഒരുക്കി. കൂട്ടമായി എത്തുന്ന അയ്യപ്പന്മാർക്കായി പ്രത്യേകം സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യാം. പമ്പ യാത്രാ നിരക്കിൽ വ്യത്യാസമില്ല.

 ഒരുക്കങ്ങൾ പൂർത്തിയായി

രണ്ടു വർഷം മുമ്പത്തേത് പോലെ മണ്ഡലകാല സർവീസുകളിൽ തിരക്കുണ്ടാവുമെന്ന് മുൻകൂട്ടിക്കണ്ടാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ഓൺലൈൻ ബുക്കിംഗുകളിലെ വർദ്ധനവ് പ്രകാരം കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ.

വി.എം. താജുദ്ദീൻ
ഡി.ടി.ഒ.
എറണാകുളം ഡിപ്പോ

മണ്ഡലകാല സർവീസ് നിരക്ക്

എറണാകുളം - പമ്പ

സൂപ്പർ ഫാസ്റ്റ് : 294രൂപ (റിസർവേഷൻ ഉൾപ്പെടെ )

ഫാസ്റ്റ് പാസഞ്ചർ : 264 രൂപ

വിവരങ്ങൾക്ക്: 0484 2702033.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KSRTC PAMBA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.