പട്ടാമ്പി: കേന്ദ്ര സർക്കാർ വിലക്കയറ്റം തടയുക, ഞങ്ങളുടെ അടുക്കള പൂട്ടാൻ ഇടയാക്കരുത് തുടങ്ങിയ മുദ്രാവാക്യമുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ പട്ടാമ്പി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി സുബൈദ ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ. ആനന്ദവല്ലി അദ്ധ്യക്ഷയായി. ഏരിയാ സെക്രട്ടറി ഇ.ഡി. ശ്രീജ, പി.എം. ഉഷ, പ്രൊഫ. സി.പി. ചിത്ര, ഏരിയാ ജോയന്റ് സെക്രട്ടറി ടി. രമ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |