ന്യൂഡൽഹി: സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കും. കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയെക്കുറിച്ച് കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം ചേർന്ന് ചർച്ച നടത്തിയിരുന്നു. ഇതിന്റെ കരട് രൂപരേഖയ്ക്ക് പോളിറ്റ് ബ്യൂറോ യോഗം അന്തിമ രൂപം നൽകും. ദേശീയ തലത്തിൽ രൂപപ്പെടേണ്ട രാഷ്ട്രീയ സഖ്യവും ഇടതുപക്ഷ ഐക്യവും സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ ധാരണയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |