SignIn
Kerala Kaumudi Online
Friday, 19 April 2024 3.18 PM IST

ചാലിയാർ റിവർ പാഡിലിന് നിലമ്പൂരിൽ തുടക്കമായി

dddddddd

നിലമ്പൂർ: ചാലിയാർ റിവർ പാഡിൽ എന്ന കയാക്കിംഗ് കനോയിംഗ് നദീജല സാഹസികയാത്രയ്ക്ക് നിലമ്പൂരിൽ തുടക്കമായി. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ആസ്ഥാനമായ ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്സ് സംഘടിപ്പിക്കുന്ന ഏഴാമത് ചാലിയാർ റിവർ പാഡിലാണ് മാനവേദൻ സ്‌കൂൾ കടവിൽ നിന്നും ആരംഭിച്ചത്. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. 14ന് ബേപ്പൂർ അഴിമുഖത്ത് സമാപിക്കും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി നൂറിലേറെ ജല സാഹസിക വിദഗ്ദ്ധരും സഞ്ചാരികളുമാണ് ചാലിയാർ പുഴയിലൂടെ ബേപ്പൂർ വരെ 88 കിലോമീറ്റർ തുഴയെറിയുന്നത്. ബേപ്പൂരിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കും.

യൂത്ത് ഒളിമ്പിക്സ് സ്വർണ മെഡൽ നേടിയ കോച്ച് ഡി.ബി. രതീഷിന്റെ നേതൃത്വത്തിൽ പരിശീലനം നേടിയ യുവാക്കളാണ് ഇത്തവണ പ്രദർശന തുഴച്ചിൽ നടത്തുന്നത്. നവംബർ 14ന് മണക്കടവ് മുതൽ ബേപ്പൂർ വരെയുള്ള 20 കി.മീ ദൂരം റോവിംഗ് ബോട്ടുകളുടെ പ്രദർശനമുണ്ടാവും.

പരിസ്ഥിതി സൗഹൃദം

  • ടൂറിസം വകുപ്പിന്റെ കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റി, സംസ്ഥാനത്തെ ജല സാഹസിക രംഗത്തിന്റെ വളർച്ചയ്ക്കായി തിരഞ്ഞെടുത്ത പ്രാദേശിക പരിപാടികളിലൊന്നാണ് ചാലിയാർ റിവർ പാഡിൽ.
  • ഉത്തരവാദിത്വ,​ സാഹസിക വിനോദ സഞ്ചാരം വളർത്താനും പുഴകളുടെ സാദ്ധ്യതകൾ പരിസ്ഥിതിക്കനുകൂലമായ രീതിയിൽ ഉപയോഗിക്കാനും പരിപാടി ഉപയോഗിക്കുന്നു.
  • സഞ്ചാരികൾ, തുഴയുന്നതിനൊപ്പം പുഴയിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് റീസൈക്ലിംഗ് സ്ഥാപനത്തിന് കൈമാറും.

ഒളിമ്പിക്സ് ജലകായിക ഇനമായ സ്‌കല്ലിംഗ് അടക്കം വിവിധയിനം ജലയാനങ്ങൾ ഇത്തവണ പങ്കെടുക്കുന്നുണ്ട്

കൗശിക് കോടിത്തൊടിക ,​ ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്സ് ഫൗണ്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, RIVER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.