കൊച്ചി: പുനരധിവാസം നൽകാതെ ദേശീയപാത വികസനത്തിന്റെ പേരിൽ വ്യാപാരികളെ കുടിയിറക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേരാനല്ലൂർ, ചിറ്റൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്. അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ നാസർ, എം.സി. പോൾസൺ, ജിമ്മി ചക്യത്ത്, അസീസ് മൂലയിൽ, ഷാജഹാൻ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |