ന്യൂഡൽഹി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് യാത്രപുറപ്പെടും മുമ്പും വന്നിറങ്ങിയശേഷവും കൊവിഡ് പരിശോധന ആവശ്യമില്ല. വന്നിറങ്ങുമ്പോഴോ അതിനുശേഷമോ രോഗലക്ഷണം കണ്ടാൽ പരിശോധന നടത്തണം. മുതിർന്നവർ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടിരിക്കണം.അവർക്ക് ഹോം ക്വാറന്റൈൻ വേണ്ട. വാക്സിനേഷൻ പൂർത്തിയാക്കാത്തവർ സ്രവപരിശോധനയ്ക്ക് സാമ്പിൾ നൽകണം. നിലവിലെ മറ്റു നിബന്ധനകളിൽ മാറ്റമില്ലെന്ന് വിനോദസഞ്ചാരികൾക്കായി പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |