SignIn
Kerala Kaumudi Online
Thursday, 25 April 2024 12.15 PM IST

വളർന്നത് ആ പാട്ടുകൾ കേട്ട്

yesudas

കല്ലറ ഗോപൻ

എനിക്ക് ഓർമ്മ വച്ചപ്പോൾ മുതൽ കേൾക്കുന്നത് ദാസ് സാറിന്റെ പാട്ടുകളാണ്. എത്രയോ മനോഹര ഗാനങ്ങൾ അദ്ദേഹം ആലപിച്ചിരിക്കുന്നു. ആ പാട്ടുകൾ കേട്ടാണ് ഞാനുൾപ്പെടെയുള്ള തലമുറ വളർന്നത്. സംഗീതരംഗത്ത് തുടരാനും സംഗീതത്തെ ഒരു ജീവനോപാധിയായി കാണാനും പ്രേരണയായത് ദാസ് സാറാണ്.ഒ.എൻ.വി സാർ രചിച്ച് ദാസ് സാർ പാടിയ 'പറയൂ നിൻ ഗാനത്തിൽ മധുനുകരാത്ത തേനിന്റെ മധുരിമ ' എന്ന ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പറഞ്ഞുതുടങ്ങിയാൽ ദാസ് സാർ പാടിയ ഇമ്പമുള്ള പാട്ടുകളുടെ പട്ടിക വല്ലാതെ നീളും. ഇനിയും എത്രയോ കാലം എത്രയോ പാട്ടുകൾ അദ്ദേഹം ആലപിക്കാനിരിക്കുന്നു. എന്നും മധുരഗാനങ്ങളുമായി ദാസ് സാർ നമ്മോടൊപ്പം ഉണ്ടാവണമെന്നാണ് എല്ലാവരെയും പോലെ എന്റെയും ആഗ്രഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YESUDAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.