പന്തളം: മഴ കനത്തതോടെ പന്തളത്ത് മൂന്നു വീടുകളിൽ വെള്ളം കയറി. കുരമ്പാല വില്ലേജിൽ കടയ്ക്കാട് പുത്തൻവീട്ടിൽ സലിം , റസിയ മൻസിൽ ഷഹാലുദീൻ, ഉളമയിൽ പടിഞ്ഞാറ്റതിൽ സനുദിൻ ആൻബിൻ എന്നിവരുടെ വീടുകളിലാണ് വെളം കയറിയത്,.അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ പന്തളത്തെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും കിഴക്കൻ മേഖലകളിലെ ഉരുൾപൊട്ടലും മൂലം അച്ചൻകോവിലാറ് കരകവിഞ്ഞൊഴുകുകയാണ് . താഴ്ന്നപ്രദേശങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി പലരും ബന്ധുവീടുകളിലേക്ക് താമസം മാറി . മഴ തുടർന്നാൽ ക്യാമ്പുകൾ തുറക്കേണ്ടി വരും .ഇൗ നില തുടർന്നാൽ കഴിഞ്ഞ മാസത്തെ വെള്ളപ്പൊക്കത്തേതിനേക്കാൾ കൂടുതൽ ദുരിതമാണ് ഇത്തവണ ഉണ്ടാവുക. പന്തളം നഗരസഭ ,തുമ്പമൺ ,കുളനട പഞ്ചായത്ത് പ്രദേശങ്ങളിൽ ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |