SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.01 PM IST

മയക്കുമരുന്ന് ഉപയോഗം ; നന്നാകാൻ ചികിത്സ, ഇല്ലെങ്കിൽ ജയിൽ, കേന്ദ്രം നിയമം ഭേദഗതി ചെയ്യുന്നു

case

മയക്കുമരുന്ന് വിറ്റാൽ ശിക്ഷ കടുക്കും

നർക്കോട്ടിക് നിയമം ഭേദഗതി ചെയ്യുന്നു

ന്യൂഡൽഹി: മയക്കുമരുന്ന് ചെറിയതോതിൽ ഉപയോഗിക്കുന്നവരെ ജയിലിലേക്ക് അയയ്ക്കാതെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും മയക്കുമരുന്ന് കടത്തും വില്പനയും നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകാനും കേന്ദ്രം നിയമം ഭേദഗതി ചെയ്യുന്നു. നിരപരാധികളെ കേസിൽ കുടുക്കുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും.

നിലവിൽ 240 ലഹരി വസ്തുക്കളുണ്ട്. ഒാരോന്നിനും ശിക്ഷ വ്യത്യസ്തമാണ്. ഇത് ഏകീകരിക്കുമോ എന്ന് വ്യക്തമല്ല. കരട് തയ്യാറാകുന്നതേയുള്ളൂ.

ലഹരി, മയക്കുമരുന്ന് അടിമകളെ കുറ്റവാളികളാക്കാതെ ഇരകളായി കാണണമെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പാണ് നിർദ്ദേശിച്ചത്.

ആദ്യമായി പിടിയിലാകുമ്പോൾ ചെറിയ പിഴയും വീണ്ടും ഉപയോഗിച്ചാൽ നിർബന്ധിത സാമൂഹ്യ സേവനവും എന്നിട്ടും നന്നാകാത്തവർക്ക് തടവു ശിക്ഷയും നൽകുന്ന ഭേദഗതി കേന്ദ്രമന്ത്രി സഭയുടെ പരിഗണനയ്‌ക്ക് നൽകിയിരുന്നു.

നടൻ ഷാരൂക്ക് ഖാന്റെ മകൻ ആര്യൻ ഖാനെതിരെയുള്ള മയക്കുമരുന്ന് കേസിന്റെ പശ്ചാത്തലത്തിൽ പുതിയ തലമുറയെ ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം രാജ്യവ്യാപകമായി ഉയർന്നതിനെ തുടർന്നാണ് ആദ്യ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയത്.

1985ലെ നർക്കോട്ടിക്, ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് നിയമമാണ് (എൻ.ഡി.പി.എസ്.എ )​ ഭേദഗതി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ആഭ്യന്തരം, റവന്യൂ, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉന്നതരുടെ യോഗത്തിൽ നിർദ്ദേശം അംഗീകരിച്ചു. ഈ മാസം തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും.

ഭേദഗതി ചെയ്യുന്നത്

എൻ.ഡി.പി.എസ്.എ സെക്‌ഷൻ 27

മയക്കുമരുന്ന് ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറുമാസം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റം. ജാമ്യത്തിന് കടുത്ത ഉപാധി.

പുതിയ നിർദ്ദേശങ്ങൾ:

ചികിത്സയും കൗൺസലിംഗും നൽകിയ ശേഷവും മാറ്റം വരാത്തവർക്ക് മാത്രം ശിക്ഷ.

കടത്തും വില്പനയും നടത്തുന്നവർക്ക് കടുത്ത ശിക്ഷ

നിരപരാധികളെ കേസിൽ കുടുക്കിയാൽ കഠിനശിക്ഷ

പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ വിവരങ്ങൾ രേഖപ്പെടുത്താൻ ഡിജിറ്റൽ സംവിധാനം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമായി ഡി അഡിക്‌ഷൻ ബോധവൽക്കരണം

നി​ല​വി​ലെ​ ​നി​യ​മം: വ​ധ​ശി​ക്ഷ​ ​വ​രെ

പി​ടി​ച്ചെ​ടു​ക്കു​ന്ന​ ​മ​യ​ക്കു​ ​മ​രു​ന്നി​ന്റെ​ ​അ​ള​വ് ​അ​നു​സ​രി​ച്ച് ​ശി​ക്ഷ
​വ​ലി​യ​ ​അ​ള​വി​ൽ​ ​വി​ല്പ​ന​ ​ന​ട​ത്തി​യാ​ൽ​ ​വ​ധ​ശി​ക്ഷ​വ​രെ
ക​ഞ്ചാ​വ് ​ചെ​ടി​ ​വ​ള​ർ​ത്തി​യാ​ൽ​ 10​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ ​ഒ​രു​ ​ല​ക്ഷം​ ​പി​ഴ​യും
ചെ​റി​യ​ ​തോ​തി​ൽ​ ​ക​ഞ്ചാ​വു​മാ​യി​ ​പി​ടി​യി​ലാ​യാ​ൽ​ ​ഒ​രു​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും​ ​പ​തി​നാ​യി​രം​ ​രൂ​പ​ ​പി​ഴ​യും.
അ​ള​വ് ​കൂ​ടി​യാ​ൽ​ 10​വ​ർ​ഷം​ ​ത​ട​വ്.​ ​വ​ൻ​തോ​തി​ലാ​യാ​ൽ​ 20​വ​ർ​ഷം​ ​വ​രെ​ ​ത​ട​വും​ ​ര​ണ്ടു​ല​ക്ഷം​ ​പി​ഴ​യും.
​മ​റ്റു​ ​ല​ഹ​രി​ ​വ​സ്തു​ക്ക​ളു​ടെ​ ​തൂ​ക്ക​മ​നു​സ​രി​ച്ച് ​ശി​ക്ഷ​യി​ൽ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​വും

പ​രി​ര​ക്ഷ
മ​യ​ക്കു​മ​രു​ന്നി​ന് ​അ​ടി​മ​യാ​യ​വ​ർ​ക്ക് ​പ​രി​ര​ക്ഷ​ ​ന​ൽ​കാ​നും​ ​എ​ൻ.​ഡി.​പി.​എ​സ് ​ആ​ക്ടി​ന്റെ​ ​സെ​ക്ഷ​ൻ​ 64​എ​യി​ൽ​ ​വ​കു​പ്പു​ണ്ട്.​ ​കോ​ട​തി​ക്കാ​ണ് ​അ​ധി​കാ​രം.​ ​ചെ​റി​യ​ ​അ​ള​വി​ൽ​ ​ല​ഹ​രി​മ​രു​ന്നു​മാ​യി​ ​പി​ടി​യി​ലാ​യാ​ലേ​ ​ഈ​ ​പ​രി​ര​ക്ഷ​ ​കി​ട്ടൂ.


വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്
ക​ഞ്ചാ​വ്,​ ​ക​റു​പ്പ്,​ ​കൊ​ക്ക​-​ ​പോ​പ്പി​ ​ഇ​ല​ക​ൾ​ ​കൊ​ണ്ടു​ണ്ടാ​ക്കു​ന്ന​ ​മ​യ​ക്കു​മ​രു​ന്നു​ക​ൾ.
കൊ​ക്കെ​യ്ൻ,​ ​മോ​ർ​ഫി​ൻ,​ ​കൊ​ഡൈ​ൻ,​ ​ഹെ​റോ​യി​ൻ,​ ​ഡ​യ​സെ​റ്റൈ​ൽ​മോ​ർ​ഫി​ൻ,​ ​ഹാ​ഷി​ഷ്,​ ​ച​ര​സ്,​ ​ഹാ​ഷി​ഷ് ​ഓ​യി​ൽ,​ ​കൊ​ക്ക​ ​പേ​സ്റ്റ് ,​ ​നാ​വി​ലൊ​ട്ടി​ക്കു​ന്ന​ ​എ​ൽ.​എ​സ്.​ഡി


കേ​ര​ള​ത്തി​ലെ​ ​കേ​സു​കൾ

2009​-236
2010​-238
2011​-332
2012​-563
2013​-793
2014​-970
2015​-1430
2016​-2985
2017​-5946
2018​-7573
2019​ ​-3316​ ​(​മേ​യ് ​വ​രെ)


പ്ര​തി​ക​ൾ​ ​കേ​ര​ള​ത്തിൽ
(10​വ​ർ​ഷ​ത്തി​നു​ള്ളി​ൽ)

പു​രു​ഷ​ന്മാ​ർ​-23417
സ്ത്രീ​ക​ൾ​-354
കു​ട്ടി​ക​ൾ​-356

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NARCOTICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.