SignIn
Kerala Kaumudi Online
Thursday, 25 April 2024 10.32 PM IST

ഡിജി ലോക്കർ: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഡിജിറ്റലാക്കി പി.എസ്.സി

psc

തിരുവനന്തപുരം: വിവിധ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ വഴി ലഭ്യമാകാൻ തുടങ്ങിയതോടെ ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗത്യാ സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിലൂടെ അപ് ലോഡ് ചെയ്ത് വെരിഫിക്കേഷൻ നടത്താനുള്ള സംവിധാനമൊരുക്കി പി.എസ്.സി. ഇതോടെ ഈ സംവിധാനമൊരുക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമായി കേരള പി.എസ്.സി മാറി. ഡിജി ലോക്കർ വഴി ലഭ്യമായ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്താൽ അസൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാർത്ഥികൾ നേരിട്ട് എത്തേണ്ടതില്ല. ഇവ അസൽ സർട്ടിഫിക്കറ്റായി പരിഗണിക്കും. നിലവിൽ എല്ലാ സർട്ടിഫിക്കറ്റുകളും ഡിജി ലോക്കർ വഴി ലഭ്യമായിട്ടില്ലെങ്കിലും ഭാവിയിൽ ഈ സംവിധാനം വിപുലമായി പ്രയോജനപ്പെടുത്താനാകും. ദേശീയ തലത്തിലുള്ള അദ്ധ്യാപക യോഗ്യത പരീക്ഷയായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ( സി-ടെറ്റ് ) സർട്ടിഫിക്കറ്റ് ഡിജി ലോക്കർ രൂപത്തിൽ മാത്രമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

 ഡിജി ലോക്കർ

രേഖകൾ സൂക്ഷിക്കുന്ന പഴയകാല ഫയലുകളുടെ ഡിജിറ്റൽ പതിപ്പാണിത്. പേപ്പർ രൂപത്തിൽ സർട്ടിഫിക്കറ്റുകൾ ഭാവിയിൽ ഉണ്ടാകാനിടയില്ല. വിവിധ സർക്കാർ ഏജൻസികൾ, തൊഴിൽ ദാതാക്കൾ എന്നിവർക്ക് പരിശോധിക്കാൻ പേപ്പർ രേഖകൾക്കുപകരം ഡിജിറ്റൽ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ലിങ്കുകൾ കൈമാറും. എവിടെയിരുന്നും ഇവ ഹാജരാക്കാനും പരിശോധിക്കാനും സാധിക്കും.


 ഉദ്യോഗാർത്ഥികൾ ചെയ്യേണ്ടത്

ഡിജി ലോക്കർ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർത്ഥികൾ അവരവരുടെ പ്രൊഫൈലിൽ അപ്‌‌ ലോഡ് ചെയ്യണം. ഇതിനായി പുതിയ ഒരു ഓപ്‌ഷൻ കൂടി തയ്യാറാക്കും. അതിലൂടെ സർട്ടിഫിക്കറ്റുകൾ ലിങ്ക് ചെയ്യാം.

പൂർണ്ണമാകാൻ ഇനിയും കാത്തിരിക്കണം
കേരളത്തിലെ സർവകലാശാലകൾ, പരീക്ഷാ ബോർഡുകൾ, സർക്കാർ ഓഫീസുകൾ എന്നിവയൊന്നും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു തുടങ്ങിയിട്ടില്ല. വില്ലേജ്, താലൂക്ക് ഓഫീസുകൾ നിന്നുള്ള ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റടക്കം ഡിജിറ്റൽ ആയാലെ പദ്ധതി പൂർണ അർത്ഥത്തിൽ വിജയിക്കൂ.

ഡിജി ലോക്കർ സംവിധാനം പി.എസ്.സി ആരംഭിച്ചതോടെ സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങളും സമീപ ഭാവിയിൽ ഡിജി ലോക്കറിലേക്ക് മാറേണ്ടിവരും.

-എം.ആർ.ബൈജു,
പി.എസ് .സി അംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.