SignIn
Kerala Kaumudi Online
Friday, 19 April 2024 12.41 AM IST

പെരുമ്പപ്പുഴയിൽ മാലിന്യ സർവ്വേ

perumba

പയ്യന്നൂര്‍ : പുഴയിലേക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി നഗരസഭ അധികൃതർ പെരുമ്പപുഴയിൽ പരിശോധന നടത്തി. സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം പുഴകളെക്കുറിച്ച് സർവ്വേ നടത്തി മാലിന്യ നിർമ്മാർജ്ജനത്തിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ചെയർപേഴ്സൺ കെ.വി.ലളിതയുടെ നേതൃത്വത്തിൽ പെരുമ്പ മുതൽ കൊറ്റി വരെ പുഴയിലൂടെ സഞ്ചരിച്ച് പരിശോധന നടത്തിയത്. കൗൺസിലിന്റെ അംഗീകാരത്തിന് ശേഷം ആക്ഷന്‍ പ്ലാൻ സംസ്ഥാന സർക്കാറിന് സമർപ്പിക്കും. ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി.വി. സജിത, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, സൂപ്രണ്ട് ഹരിപ്രസാദ് , ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സുബൈർ തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.