കണ്ണൂർ: സി.പി.എം പെരിങ്ങോം, ശ്രീകണ്ഠപുരം, മട്ടന്നൂർ, കണ്ണൂർ ഏരിയാ സമ്മേളനങ്ങൾ ഇന്ന് തുടങ്ങും.
പെരിങ്ങോം സമ്മേളനം മാതമംഗലം 'സി കെ കുഞ്ഞിരാമൻ നഗറി'ൽ (കൽഹാര ഓഡിറ്റോറിയം) രാവിലെ 10ന് സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനംചെയ്യും. 14 ലോക്കലുകളിൽനിന്നുള്ള പ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 172 പേർ പങ്കെടുക്കും. ഞായർ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം പി. ജയരാജൻ ഉദ്ഘാടനംചെയ്യും.
ശ്രീകണ്ഠപുരം സമ്മേളനം ചുഴലി 'ഇ. കെ നായനാർ നഗറി'ൽ രാവിലെ 9.30ന് സംസ്ഥാന കമ്മറ്റി അംഗം എ.എൻ ഷംസീർ എം.എൽ.എ ഉദ്ഘാടനംചെയ്യും. 15 ലോക്കലുകളിൽനിന്നുള്ള പ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 171 പേർ പങ്കെടുക്കും. ഞായർ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.
മട്ടന്നൂർ സമ്മേളനം ചാലോട് 'കെ പി അച്യുതൻ മാസ്റ്റർ നഗറി'ൽ (അനുഗ്രഹ ഓഡിറ്റോറിയം) രാവിലെ 10ന് കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ ഉദ്ഘാടനംചെയ്യും. 12 ലോക്കലുകളിലെ പ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 171 പേർ പങ്കെടുക്കും. ഞായർ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ.എൻ ഷംസീർ ഉദ്ഘാടനംചെയ്യും.
കണ്ണൂർ സമ്മേളനം സിറ്റിയിലെ 'സി.എച്ച് ബാലകൃഷ്ണൻ മാസ്റ്റർ നഗറി'ൽ (തയ്യിൽ എൻ.എൻ.എസ് ഓഡിറ്റോറിയം) രാവിലെ ഒമ്പതിന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനംചെയ്യും. 12 ലോക്കലുകളിലെ പ്രതിനിധികളും ഏരിയാകമ്മിറ്റി അംഗങ്ങളുമായി 165 പേർ പങ്കെടുക്കും. പൊതുസമ്മേളനം തിങ്കൾ വൈകിട്ട് ആറിന് കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ ഉദ്ഘാടനംചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |