കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് എൻ.എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു.പി സ്കൂൾ കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 'കൊവിഡ് കാലത്തെ വിദ്യാഭ്യാസം - എന്റെ വീക്ഷണം' എന്ന വിഷയത്തിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നവർ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്ത് കുട്ടിയുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്ഥലം, ഫോൺ നമ്പർ എന്നിവ ചേർത്ത് 9400364000 എന്ന നമ്പരിൽ അയയ്ക്കണം. റെക്കോർഡ് ചെയ്ത വീഡിയോ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി വാട്ട്സ്ആപ്പിലാണ് അയയ്ക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |