SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.18 PM IST

വിലക്കയറ്റത്തിന്റെ പേമാരി; അടുക്കളയിൽ 'റെഡ് അലർട്ട് '

t

കൊല്ലം: കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിക്കുകയാണ് സകല മേഖലയിലെയും വിലക്കയറ്റം. ഇന്ധനവിലയ്ക്കൊപ്പം പാചക വാതകത്തിനും വില കൂടിയതോടെ അടുക്കളയിൽ 'റെഡ് അലർട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ് വീട്ടമ്മമാർ!

പാചകവാതകത്തിന്റെ ഉപയോഗം സർവസാധാരണമായതോടെ വിറകടുപ്പുകൾ ചെറിയ വീടുകളിൽ പോലും ഇല്ലാത്ത അവസ്ഥയാണ്. 942 രൂപയായി ഒരു സിലിണ്ടറിന്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 2000 രൂപയും. വീട്ടാവശ്യത്തിനുള്ള ഒരു സിലണ്ടർ കഷ്ടിച്ച് ഒരുമാസത്തേക്കു മാത്രമേ തികയൂ.

പെട്രോൾ, ഡീസൽ വില വർദ്ധന എല്ലാ മേഖലയെയും ബാധിച്ചു കഴിഞ്ഞു. ഒരു ഇരുചക്ര വാഹനം പോലുമില്ലാത്ത വീടുകൾ ചുരുക്കം. മൂന്നും നാലും വാഹനങ്ങളുള്ളവരും കുറവല്ല. സ്വന്തം വാഹനങ്ങളിൽ ഓഫീസുകളിലും മറ്റും പോകുന്നവരെ ഇന്ധനവില വർദ്ധന കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടാക്സി, ഓട്ടോറിക്ഷ മേഖലകളെയും വിലവർദ്ധന ആശങ്കയിലാക്കി. ഇതിനു പുറമെയാണ്, പച്ചക്കറി ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾക്കുണ്ടായ വിലയേറ്റം. ദീപാവലി മുതൽ കയറിത്തുടങ്ങിയ പച്ചക്കറി വില തമിഴ്നാട്ടിലെ പ്രളയത്തോടെ അതിരൂക്ഷമായിരിക്കുകയാണ്. മഴ തുടരുന്നതിനാൽ വില ഉടൻ താഴാനും ഇടയില്ല. മണ്ഡല മാസക്കാലത്ത് പച്ചക്കറി വില വർദ്ധന പതിവായിരുന്നു. ഇത്തവണ തീക്ഷ്ണമായേക്കും.

യാത്രയും പൊള്ളും

മറ്റു വർദ്ധനകൾക്കൊപ്പം ബസ് യാത്രാനിരക്ക് കൂട്ടാനുള്ള ആലോചനയിലാണ് സർക്കാർ. മിനിമം കൂലി 10 രൂപയാവും. ഇതോടെ സാധാരണക്കാർക്ക് ബസ് യാത്രയും നീറുന്ന ഒന്നാവും. കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചപ്പോഴും യാത്രക്കാർക്ക് ഇരുട്ടടി കിട്ടി. ട്രെയിൻ ടിക്കറ്റ് നിരക്കുകൾ തോന്നുംപടിയാണ് വർദ്ധിപ്പിച്ചത്.

ഇന്ധന വില (ലിറ്റർ)

 ഡീസൽ വില:₹ 92.82

 പെട്രോൾ: ₹ 105.66

 പാചകവാതകം: ₹ 942

 19 കിലോ വാണിജ്യ സിലിണ്ടർ: ₹ 2019

പച്ചക്കറി വില (കിലോ)

 തക്കാളി: ₹ 80

 വെണ്ട: ₹70

 കാരറ്റ്: ₹ 70

 പച്ചമുളക്:₹ 48

 മുരിങ്ങക്ക: ₹ 90

 ഉള്ളി: ₹ 56

 സവാള: ₹ 54

 ഉരുളക്കിഴങ്ങ്: ₹ 56

 കോളിഫ്ളവർ: ₹ 80

 പാവയ്ക്ക പച്ച: ₹ 50

 വെള്ള: ₹ 80

 ബീറ്റ്റൂട്ട്: ₹ 40

 പയർ നാടൻ: ₹ 80

............................................

ഓട്ടോറിക്ഷക്കാരായ ഞങ്ങളെ വല്ലാതെ വലയ്ക്കുകയാണ് വിലക്കയറ്റം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ സ്റ്റാൻഡിൽ കിടന്നിട്ട് ഒറ്റ ഓട്ടമാണ് കിട്ടിയത്. ദിവസം 50 കിലോമീറ്റർ ഓടിയാൽ 500 രൂപ കിട്ടും. രണ്ടു ലിറ്റർ പെട്രോളും ഓയിലും അടിക്കുമ്പോൾ 260 രൂപ ചെലവ് വരും. ബാക്കി കിട്ടുന്നത് 240 രൂപ. വല്ലാത്ത പ്രതിസന്ധിയാണ്

താജുദ്ദീൻ, കൺവീനർ,

കെ.ഡബ് ള്യു.എ ഓട്ടോ സ്റ്റാൻഡ്, കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.