SignIn
Kerala Kaumudi Online
Thursday, 25 April 2024 4.19 PM IST

ഒട്ടും ശരിയായില്ല, റെയിൽവേയുടെ 'സമയം'!

t

 സമയക്രമം പരിഷ്കരിച്ചിട്ടും യാത്രക്കാർക്ക് ഗുണമില്ല

കൊല്ലം: കൊവിഡ് രൂക്ഷമായതോടെ നിറുത്തി വച്ച ട്രെയിൻ ഗതാഗതം പുനരാരംഭിച്ചപ്പോൾ പരിഷ്കരിച്ച സമയക്രമം യാത്രക്കാരെ വലയ്ക്കുന്നു. ഓഫീസ് ജീവനക്കാരും മറ്റ് പതിവ് യാത്രക്കാരും സമയത്തിന് ട്രെയിൻ കിട്ടാതെ ബുദ്ധിമുട്ടിയിട്ടും റെയിൽവേ മൈൻഡ് ചെയ്യുന്നില്ല. കൊവിഡിന് മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകളിൽ പലതും അപ്രത്യക്ഷമാവുകയും ചെയ്തു.

നാഗർകോവിൽ- കോട്ടയം പാസഞ്ചർ ട്രെയിൻ സമയമാറ്റമാണ് പതിവുകാരെ കൂടുതലായി ബാധിച്ചത്. വൈകിട്ട് 3.15ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ 2.30ന് ആക്കി. തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് ഏറെ പ്രയോജനമായിരുന്നു പഴയ സമയം. മദ്രാസ് മെയിലും ജനശതാബ്‌ദിയും കഴിഞ്ഞാൽ ആശ്രയമായിരുന്നു പാസഞ്ചർ. 5ന് കൊല്ലത്ത് എത്തുന്ന ട്രെയിൻ, ഓഫീസ് ജോലി കഴിഞ്ഞു വരുന്ന കോട്ടയം ഭാഗത്തേക്കുള്ള യാത്രക്കാർക്കും പ്രയോജനപ്പെട്ടിരുന്നു. പക്ഷേ ഒരു ഗുണവുമില്ലാത്ത വിധം സമയം മാറ്റി. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ കൊല്ലത്തെത്തി 4.55ന് പുറപ്പെടും. ഓഫീസുകളിൽ നിന്ന് ജീവനക്കാർ സ്റ്റേഷനിൽ എത്തുമ്പോഴേക്കും ട്രെയിൻ വീട്ടിരിക്കും. ഇന്നലെ വൈകി 3.06ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് 5.02നാണ് കൊല്ലത്തെത്തിയത്. ഇത് ഓഫീസ് ജീവനക്കാരായ യാത്രക്കാർക്ക് ഏറെ ആശ്വാസമായി. ട്രെയിനിൽ നിറയെ യാത്രക്കാരെയും ലഭിച്ചു.

തിരുവനന്തപുരം ഭാഗത്തുനിന്ന് ഓഫീസ് സമയത്ത് കൊല്ലത്ത് എത്തുംവിധം രാവിലെ 8.30നും 10നും മദ്ധ്യേ ഒരു ട്രെയിൻ പോലുമില്ലാത്ത അവസ്ഥയാണ്. രാവിലെ 7ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ശബരിയും 9.15ന് യാത്രതിരിക്കുന്ന നേത്രാവതിയുമാണ് നിലവിലുള്ളത്. ശബരി 8ന് കൊല്ലത്തെത്തുന്നതിനാൽ ജീവനക്കാർക്കും പ്രതിദിന യാത്രക്കാർക്കും പ്രയോജനപ്പെടുന്നില്ല. നേത്രാവതിയിൽ ജനറൽ ടിക്കറ്റുകൾ കിട്ടാനുമില്ല.

 കൊല്ലംവരെ നീട്ടണം

യാത്രാബുദ്ധിമുട്ടുകൾ പരിഹരിക്കാനായി, യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് നാഗർകോവിൽ- തിരുവനന്തപുരം സർവ്വീസ് നടത്തിയിരുന്ന 56310 നമ്പർ ട്രെയിൻ കൊല്ലം വരെ നീട്ടിയിരുന്നു. കൊവിഡിനു ശേഷം 06426 നമ്പറായി സർവീസ് പുനരാരംഭിച്ചപ്പോൾ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ചു. മുമ്പെന്ന പോലെ കൊല്ലം വരെ സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന ട്രെയിനുകൾ നഷ്ടത്തിന്റെ പേരിൽ സമയം മാറ്റിയും സ്റ്റോപ്പുകളുടെ എണ്ണം കുറച്ചും നിറുത്തലാക്കാനുളള നീക്കമാണ് അണിയറയിൽ നടക്കുന്നത്

ലിയോണസ്, ഫ്രണ്ട്സ് ഒൺ റെയിൽസ്, കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENARAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.