SignIn
Kerala Kaumudi Online
Thursday, 25 April 2024 5.22 AM IST

പരിപ്പ് പ്രഥമൻ പായസക്കൂട്ടുമായി ഡബിൾ ഹോഴ്‌സ്

payasam

കൊച്ചി: ഡബിൾ ഹോഴ്‌സിന്റെ പുതിയ ഇൻസ്‌റ്റന്റ് പരിപ്പ് പ്രഥമൻ പായസക്കൂട്ട് വിപണിയിലെത്തി. വെറും പത്ത് മിനുട്ടിൽ പായസം തയ്യാറാക്കാമെന്നതാണ് സവിശേഷത. തേങ്ങാപ്പാൽ തരികളും അടങ്ങിയിട്ടുണ്ട്.

വിപണിയിൽ അവതരിപ്പിച്ച നാൾമുതൽ പായസവിഭാഗം ഡബിൾ ഹോഴ്‌സ് ബ്രാൻഡിന്റെ വലിയ വിജയക്കൂട്ടാണെന്നും മാറുന്ന മലയാളികളുടെ ജീവിതശൈലിക്കൊപ്പം സഞ്ചരിക്കുന്ന ബ്രാൻഡാണ് ഡബിൾ ഹോഴ്‌സെന്നും 'തകർപ്പൻ പരിപ്പ് പ്രഥമൻ" ഉദ്ഘാടന ചടങ്ങിൽ പുതിയ ഉത്‌പന്നം അനാച്ഛാദനം ചെയ്‌തുകൊണ്ട് മഞ്ഞിലാസ് ഫുട് ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ വിനോദ് മഞ്ഞിലാ പറഞ്ഞു.

ചലച്ചിത്രതാരവും ഡബിൾ ഹോഴ്‌സ് ബ്രാൻഡ് അംബാസഡറുമായ മംമ്ത മോഹൻദാസ് വിശിഷ്‌ടാതിഥിയായി. മഞ്ഞിലാസ് സി.ഇ.ഒ ഡോ. സഞ്ജയ് ജോർജ്, ഡയറക്‌ടർ ജോ രഞ്ജി, മാർക്കറ്റിംഗ് മാനേജർ ബ്ളസൻ ജോസഫ്, എക്‌സ്‌പോർട്ട് മാനേജർ നീതു കെ.എസ്. എന്നിവർ‌ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DOUBLE HORSE, PAYASAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.