തിരുവനന്തപുരം: അടുത്ത വർഷം ഫെബ്രുവരി 4 മുതൽ 13വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി കേരള ഒളിമ്പിക് അസോസിയേഷൻ നടത്തുന്ന സ്റ്റേ്റ്റ് ഒളിമ്പിക് ഗെയിം 2022ലേക്ക് ലോഗോയും ഭാഗ്യ ചിഹ്ന്നവും ക്ഷണിക്കുന്നു. ലോഗോ ഒളിമ്പിക് ആശയങ്ങൾക്ക് അനുയോജ്യമായിരിക്കണം. ഭാഗ്യ ചിഹ്നം മൃഗങ്ങളോ, പക്ഷികളോ, സ്പോർട്സ് കാരിക്കേച്ചറുകളോ ആകാം. സൃഷ്ടികൾ കേരള ഒളിമ്പിക് അസോസിയേഷന്റെ ഈ മെയിലിലേക്ക് നവംബർ 16ന് മുമ്പായി അയക്കണം. റസലൂഷൻ ഉള്ള ജെപെഗ്/പി.എൻ.ജി/പി.ഡി.എഫ് ഫയലായിട്ടാണ് അയക്കേണ്ടത്. വിജയികൾക്ക് 10000രൂപയും മെമന്റോയും സമ്മാനമായി ലഭിക്കും. വിവരങ്ങൾക്ക്: 0471 2326242.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |