ന്യൂഡൽഹി:ന്യൂസിലൻഡിനെതിരായി നാട്ടിൽ ഈ മാസം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കൊഹ്ലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ അജങ്ക്യ രഹാനെ തന്നെയായിരിക്കും ക്യാപ്ടൻ. പുജാരയാണ് വൈസ് ക്യാപ്ടൻ.ശ്രേയസ് അയ്യർക്ക് ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. രണ്ടാംടെസ്റ്റിൽ കൊഹ്ലി തിരിചച്ചെത്തും. നവംബർ 25 മുതൽ കാൺപൂരിലാണ് ഒന്നാം ടെസ്റ്റ്.
ടീം: രഹാനെ, പൂജാര, രാഹുൽ, മായങ്ക്, ഗിൽ, ശ്രേയസ്, സാഹ, ശ്രീകർ ഭരത്,ജഡേജ, അശ്വിൻ, അക്ഷർ, ജയന്ത്, ഇഷാന്ത്, ഉമേഷ്, സിറാജ്, പ്രസിദ്ധ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |