SignIn
Kerala Kaumudi Online
Friday, 19 April 2024 5.52 PM IST

ഇടുക്കി ഡാം ഇന്ന് തുറക്കില്ല, റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

idukki

ഇടുക്കി: മഴ കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്നും റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. 2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്.

തമിഴ്‌നാടിനോട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മഴ കൂടിയാൽ ഡാം തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടിൽ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിലെ റൂൾ കർവ് അനുസരിച്ച് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. തുറക്കേണ്ടി വന്നാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി സെക്കന്റിൽ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം.

അതേസമയം, മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ താത്പര്യം ജനങ്ങളുടെ സുരക്ഷയാണ്. 2017 മുതലുള്ള കാലാവസ്ഥാ വ്യതിയാനം കോടതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മരംമുറി വിഷയത്തിൽ ഇപ്പോഴും ഒരു യോഗവും ചേർന്നിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, MULLAPERIYAR, DAM, IDUKKI, MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.