SignIn
Kerala Kaumudi Online
Thursday, 28 March 2024 7.35 PM IST

ഹാർദ്ദിക്കും മുനാഫും ലൈംഗികമായി പീഡിപ്പിച്ചെന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ

hardik-pandya-munaf-patel

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യ ഉൾപ്പെടെ രാഷ്ട്രീയ, കായിക മേഖലയിലെ പ്രമുഖർക്കെതിരെ ലൈംഗികാരോപണമുന്നയിച്ച് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഇന്ത്യൻ ക്രിക്കറ്റ് താരം മുനാഫ് പട്ടേൽ, കോൺഗ്രസ് നേതാവും ബി.സി.സി.ഐയുടെ മുൻ ചെയർമാനുമായ രാജീവ് ശുക്ല എന്നിവരും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ ആരോപണം. ഇത് സംബന്ധിച്ച് ഇവർ 2021 സെപ്തംബർ 24ന് പരാതി നൽകിയതായി റിപ്പോർട്ടുണ്ട്.

വിവാഹത്തിന് ശേഷം ഭർത്താവ് തന്നെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും സുഹൃത്തുക്കളും ബിസിനസുകാരുമടക്കം നിരവധി പേർ ഭർത്താവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അനുസരിച്ചില്ലെങ്കിൽ തന്നേയും മക്കളേയും കൊല്ലുമെന്ന് റിയാസ് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ലഭിക്കാത്തതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HARDIK PANDYA MUNAF PATEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.