SignIn
Kerala Kaumudi Online
Thursday, 25 April 2024 6.13 PM IST

സഹകരണ മേഖല ലക്ഷ്യമിട്ട് അമിത് ഷായുടെ പര്യടനം

amit-shah

ന്യൂഡൽഹി: സഹകരണ മേഖലയിൽ ആധിപത്യമുറപ്പിക്കുന്നതിനുള്ള ബി.ജെ.പി പദ്ധതിയ്ക്ക് മഹാരാഷ്ട്രയിൽ തുടക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 26 ന് പൂനെയിലെത്തും. സഹകരണ സ്ഥാപനങ്ങളും വൈകുണ്ഠ് മേത്ത നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് കോ-ഓപ്പറേഷനും വസന്ത് ദാദ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ടും അദ്ദേഹം സന്ദർശിക്കും. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കുമെന്നാണ് സൂചന.

അതേസമയം, സംഘപരിവാറിന്റെ കീഴിലുള്ള സഹകാർ ഭാരതിയുടെ അക്ഷയശ്രീ സംഘങ്ങൾ കേരളത്തിൽ പ്രവർത്തനം വ്യാപകമാക്കുകയാണ്. നിലവിൽ 7000 അക്ഷയശ്രീ സംഘങ്ങളാണ് കേരളത്തിലുള്ളത്. സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന നിരവധി പ്രവർത്തനങ്ങൾ ഈ അക്ഷയശ്രീ സംഘങ്ങളിലൂടെ നടപ്പിലാക്കുകയാണ്. വരുന്ന മാസങ്ങളിൽ സഹകരണ മേഖല ലക്ഷ്യമിട്ട് പ്രവർത്തനം വ്യാപിപ്പിക്കാനാണ് സഹകാർ ഭാരതി സംസ്ഥാന സമ്മേളനം പദ്ധതി തയ്യാറാക്കിട്ടുണ്ട്. സമ്മേളനത്തിന്റെ തുടർച്ചയായി ഡിസം. 17 മുതൽ മൂന്ന് ദിവസങ്ങളിലായി ലക്നൗവിൽ സഹകാർ ഭാരതിയുടെ ദേശീയ സമ്മേളനം നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT SHAH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.