SignIn
Kerala Kaumudi Online
Friday, 29 March 2024 2.31 AM IST

അരേക്കാപ്പ് കോളനിയിലേക്ക് ഉടൻ റോഡ് : മന്ത്രി കെ. രാധാകൃഷ്ണൻ

settlement

ചാലക്കുടി: അതിരപ്പിള്ളിയിലെ അരേക്കാപ്പ് ആദിവാസി കോളനിയിലേയ്ക്കുള്ള റോഡ് എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്ന് പട്ടിക വർഗ്ഗ വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. കോളനിയിൽ നേരിട്ടെത്തിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
കളക്ടർ ഹരിത വി. കുമാറും സംഘവും മന്ത്രിയോടൊപ്പം കോളനിയിലെത്തിയിരുന്നു. പുറംലോകവുമായി ഒറ്റപ്പെട്ട് കിടക്കുന്ന അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കാൻ അടുത്തിടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായായിരുന്നു സന്ദർശനം. സനീഷ് കുമാർ ജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, മലയാറ്റൂർ ഡി.എഫ്. ഒ. രവികുമാർ മീണ തുടങ്ങിയവരും സ്ഥലത്തെത്തി.

അരേക്കാപ്പ് ഉൾക്കാട്ടിലെ ഊര്

മലക്കപ്പാറയിൽ നിന്ന് 4 കിലോമീറ്റർ അകലെ

അധിവസിക്കുന്നത് 43 കുടുംബങ്ങൾ

കൃഷിയും ഇടമലയാർ അണക്കെട്ടിലെ മത്സ്യബന്ധനവും ഉപജീവനമാർഗം

  • റോഡ് നിർമ്മാണം പ്രതീക്ഷിതച്ചെലവ് 20 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AREKKAPPU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.