ശ്രീകൃഷ്ണപുരം: അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ ചങ്ങാതിമരം നട്ട് ആഘോഷിച്ചു. സ്കൂളിന്റെ എഴുപതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി 70 വിദ്യാർത്ഥികൾക്ക് 70 വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ മുറ്റത്ത് ശ്രീകൃഷ്ണപുരം സി.ഐ കെ.എം.ബിനീഷ് ചെമ്പക തൈനട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കാട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ കെ.പി.രാജേഷ്, പ്രധാനദ്ധ്യാപിക പി.ബീന, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രതിനിധികളായ ജി.പ്രശോഭ്, മാനസ് മേനോൻ, കെ.ശ്രീലത, ടി.ദിവ്യ, പി.ജയശ്രീ, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടയ്ക്കാപുത്തൂർ, യു.സി.വാസുദേവൻ, കെ.രാജൻ, എം.പി.പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |