കൊച്ചി: ഘനരൂപങ്ങൾ, കെട്ടിടങ്ങളുടെ മാതൃകകൾ, യന്ത്രഭാഗങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങി മനുഷ്യ അവയവങ്ങൾ വരെ സൃഷ്ടിക്കുന്ന ത്രിമാന അച്ചടി (ത്രീഡി പ്രിന്റിംഗ്) കോഴ്സിലേക്ക് കൊച്ചി സർവകലാശാല അപേക്ഷ ക്ഷണിച്ചു. തൃക്കാക്കര കാമ്പസിലെ സ്കൂൾ ഒഫ് എൻജിനിയറിംഗാണ് രണ്ടുമാസ പാർട്ട് ടൈം കോഴ്സ് നടത്തുന്നത്. ബി. ടെക്ക്/ ത്രിവത്സര ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവർക്കും ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. സായാഹ്ന ക്ലാസുകളുമുണ്ട്. കുറഞ്ഞ ഫീസ്, സർവകലാശാല സർട്ടിഫിക്കറ്റ്, പ്ലേസ്മെന്റ് സൗകര്യങ്ങൾ എന്നിവയും ലഭ്യം. നവംബർ 19 ന് പുതിയ ബാച്ച് ആരംഭിക്കും. ഫോൺ: 0484- 2862616, 9846178058, 7907600633. www.cusat.ac.in/news
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |