നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുത്തക ഓൺലൈൻ വ്യാപാരത്തെ ചെറുക്കുക, ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഓൺലൈൻ വ്യാപാരത്തിലേക്ക് ചുവടുമാറ്റുന്നു. കെ.വി.വി.ഇ.എസ് സംസ്ഥാന കമ്മിറ്റി ഇതിനായി പെപ്കാർട്ട് എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കി. നെടുമ്പാശേരി മേഖലയിൽ ആരംഭിച്ച പെപ്കാർട്ട് രജിസ്ട്രേഷനും സേവ് മർച്ചന്റ് പ്രചാരണവും ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. ബൈജു ഇട്ടൂപ്പ്, കെ.ബി. സജി, കെ.കെ. ബോബി, പി.ജെ. ജോയ്, കെ.വി. ബിജു, വർഗീസ് മേനാച്ചേരി, ഷിജു പുല്ലൻ, ഷിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |