കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം സീറോമലബാർ സഭയുടെ പ്രൊലൈഫ് അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ ആചരിക്കും. മേജർ ആർച്ച് ബിഷപ്പും കെ.സി.ബി.സി പ്രസിഡന്റുമായ കർദിനാൾ ജോർജ് ആലഞ്ചേരി രാവിലെ 9.30ന് തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. കോതമംഗലം മെത്രാൻ ജോർജ് മഠത്തികണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. ഫാ. ആന്റണി മൂലയിൽ, ഫാ. മാത്യു കാക്കനാട്ട്, സാബു ജോസ്, സന്തോഷ് ജോസഫ്, ബ്രദർ മാവുരൂസ് മാളിയേക്കൽ, മാത്തപ്പൻ, സിസ്റ്റർ മേരി ജോർജ് തുടങ്ങിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |