SignIn
Kerala Kaumudi Online
Thursday, 28 March 2024 11.14 PM IST

സഭാ ആസ്ഥാനത്തേക്ക് ഇന്ന് മാർച്ച്

kurbana

കൊച്ചി: ജനാഭിമുഖ കുർബാന നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അതിരൂപത ഇടവക വിശ്വാസികളുടെ നേതൃത്വത്തിൽ ഇന്ന് സിറോ മലബാർ സഭ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. വെള്ളിയാഴ്ച ജനാഭിമുഖ കുർബാനയർപ്പിക്കുന്ന രൂപതകളിൽ നിന്നുള്ള വൈദികർ സഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയിരുന്നു. വൈകിട്ട് 3ന് കാക്കനാട് നവോദയ ജംഗ്ഷനിൽ നിന്ന് റാലിയായി മൗണ്ട് സെന്റ് തോമസിലേക്ക് നടക്കുന്ന റാലി എറണാകുളം അതിരൂപത പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെരാർദ് ഉദ്ഘാടനം ചെയ്യും. ജാഥ ക്യാപ്റ്റൻ ഷിജോ കരുമത്തി നേതൃത്വം നൽകുന്ന റാലി മൗണ്ട് സെന്റ് തോമസിൽ എത്തുമ്പോൾ ഇടവകപ്രതിനിധികൾ പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ജെറാർദിനോടൊപ്പം നിവേദനം സമർപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SYROMALABAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.