കൊച്ചി: ഡോ.എം.വി. നടേശനെ റെയിൽ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃത അദ്ധ്യാപകനും അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസിലെ ഫാക്കൽറ്റി മെമ്പറുമാണ്.
ശ്രീനാരായണ ഗുരുദർശന പ്രചാരകൻ, അമൃതഭാരതി സംസ്ഥാന അദ്ധ്യക്ഷൻ, സംസ്കൃത ഭാരതി ഉപാദ്ധ്യക്ഷൻ എന്നീ പദവികളും വഹിക്കുന്നുണ്ട്. അന്തർദേശീയ ശ്രീശങ്കര പഠനകേന്ദ്രത്തിന്റെ മുൻ ജോയിന്റ് ഡയറക്ടറുമാണ്. ഇരുപതോളം പുസ്തകങ്ങളും നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ബി.എ., എം.എ മോഡ് അംഗം കൂടിയാണ്.
ഭാര്യ: ഗീത (വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപിക). മക്കൾ: ശ്രീലക്ഷ്മി, ശിവരഞ്ജിനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |