SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.24 AM IST

'വെള്ളാപ്പള്ളി നടേശൻ - ധന്യസാരഥ്യത്തിന്റെ രജത ജൂബിലി" ഉദ്ഘാടനം ഡിസംബർ 5ന്

s

ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശൻ ചുമതലയേറ്റതിന്റെ രജതജൂബിലിയുടെ ഭാഗമായുള്ള കർമ്മ പരിപാടികൾക്കും വെള്ളാപ്പള്ളി ശതാഭിഷിക്തനായതോടനുബന്ധിച്ചുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന സാമൂഹ്യ സേവന പദ്ധതികൾക്കും ഡിസംബർ 5ന് തുടക്കമാകും. 'വെള്ളാപ്പള്ളി നടേശൻ - ധന്യസാരഥ്യത്തിന്റെ രജത ജൂബിലി' എന്ന പേരിലാണ് പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്.

വൈകിട്ട് 4ന് ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ദീപപ്രകാശനം നടത്തുന്നതോടെ ആരംഭിക്കുന്ന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണവും കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണവും നടത്തും. സിവിൽ സർവീസ് ട്രെയിനിംഗ് പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും നിർവഹിക്കും. മന്ത്രി പി. പ്രസാദ്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ അരയാക്കണ്ടി സന്തോഷ് നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.