തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നുകളുടെയും വ്യാജമദ്യത്തിന്റെയും നിർമ്മാണവും ഉപഭോഗവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. സമൂഹത്തിൽ മയക്കുമരുന്ന് ഉപയോഗം കൂടി വരുന്നുണ്ടെന്നും കാരിയർമാരാകാൻ യുവാക്കളും യുവതികളും തയ്യാറാകുന്ന പ്രവണത വർധിച്ചുവരുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 16693 അബ്കാരി കേസുകളും, 3231 എൻ.ഡി.പി.എസ് കേസുകളും, 68733 കോട്പ കേസുകളും കണ്ടെടുത്തിട്ടുണ്ട്. കോട്പ പിഴ ഇനത്തിൽ 1,17,29,400 രൂപ ഈടാക്കിയതായും മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനായി വിമുക്തി മിഷന്റെ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നുണ്ട്. പ്രാദേശികമായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |