SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.05 PM IST

പന്തളം കൊട്ടാരവും ക്ഷേത്രവും ജില്ലാ കളക്ടർ സന്ദർശിച്ചു

14-kadavu
പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളിക ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ സന്ദർശിച്ചപ്പോൾ.

പത്തനംതി​ട്ട : ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പന്തളം കൊട്ടാരവും വലിയ കോയിക്കൽ ധർമശാസ്ത ക്ഷേത്രവും സന്ദർശിച്ചു. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ, സെക്രട്ടറി നാരായണ വർമ, ട്രഷറർ ദീപാ വർമ, കൊട്ടാര അംഗം മീരാ വർമ തുടങ്ങിയവരുമായി കളക്ടർ ചർച്ച നടത്തി.

തിരുവാഭരണ ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പന്തളം കൊട്ടാരം നിർവാഹക സമിതി അംഗങ്ങളുമായി ജില്ലാ കളക്ടർ ചർച്ച ചെയ്തു. തീർത്ഥാടകർ എത്തുന്ന പന്തളത്തെ കടവുകളിലും മറ്റ് പ്രദേശങ്ങളിലും ഇടത്താവളങ്ങളിലുമൊക്കെ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെന്ന് കളക്ടർ പറഞ്ഞു. തീർത്ഥാടനുമായി ബന്ധപ്പെട്ട പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ശക്തമായ മഴ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായി തീർത്ഥാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

കൊട്ടാരത്തിലെ തിരുവാഭരണ മാളിക, വലിയ കോയിക്കൽ ധർമശാസ്ത ക്ഷേത്രം, തീർത്ഥാടകർ എത്തുന്ന കുളിക്കടവുകൾ എന്നിവിടങ്ങളിലും കളക്ടർ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.