പുനലൂർ:ശക്തമായ മഴ തുടരുന്നതു കാരണം ആര്യങ്കാവ് പഞ്ചായത്തിലെ ഇടപ്പാളയം തേവർകാട് കോളനിയിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനുളള ശ്രമം ആരംഭിച്ചു. ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് സുജ തോമസിൻെറ നേതൃത്വത്തിൽ തെന്മല പൊലീസും ഫയർഫോഴ്സും ചേർന്നാണ് താമസക്കാരെ മാറ്റാനൊരുങ്ങുന്നത്. കോളനികളിൽ നിന്ന് തത്കാലം ഒഴിയണമെന്ന് പൊലീസ് നേതൃത്വത്തിൽ വീടുകയറി അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ രാത്രി വൈകിയും കോളനിവാസികൾ താമസം മാറാൻ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |