തിരുവനന്തപുരം: നടൻ സത്യന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് തിരുമലയിൽ സംഘടിപ്പിച്ച സത്യൻ സ്മൃതി മന്ത്രി ജി.ആർ. അനിലും മുൻ സ്പീക്കർ എൻ. ശക്തനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സത്യൻ സ്മൃതി പുരസ്കാരം മന്ത്രി ജി.ആർ. അനിൽ വിതരണം ചെയ്തു. ബിച്ചു തിരുമലയ്ക്ക് വേണ്ടി മകൻ സുമൻ തിരുമല പുരസ്കാരം ഏറ്റുവാങ്ങി. ദൃശ്യമാദ്ധ്യമരംഗത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അഡ്വ. എച്ച്. ജോഷ് ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ അനുമോദിച്ചു. സത്യൻ സ്മൃതി പ്രസിഡന്റ് വി.എസ്. ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ തിരുമല അനിൽ, പി.എസ്. ജയലക്ഷ്മി, സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ, സത്യൻ സ്മൃതി ജനറൽ സെക്രട്ടറി വി. പ്രതാപ് സിംഗ്, സെക്രട്ടറി സി.ആർ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |