വാഷിംഗ്ടൺ : മനുഷ്യർക്ക് പുറമെ മൃഗങ്ങളിലേക്കും കൊവിഡ് പടർന്ന് പിടിക്കുന്നത് ആശങ്ക പടർത്തുന്നു. ബ്രിട്ടനിൽ വളർത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയിലെ സെന്റ്.ലൂയിസ് മൃഗശാലയിൽ ആഫ്രിക്കൻ സിംഹങ്ങൾ, ചീറ്റപ്പുലികൾ, എന്നിവയുൾപ്പെടെ മാർജ്ജാര വർഗത്തിൽപ്പെട്ട 8 മൃഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചില മൃഗങ്ങൾ ജലദോഷം, ചുമ എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയതിനെ തുടർന്നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മൃഗശാലയിലെ 12000 ത്തിലധികം മൃഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു മാസത്തോളമായി മൃഗങ്ങൾക്ക് മാത്രമായി പ്രത്യേകം തയാറാക്കിയ വാക്സിൻ മൃഗശാലയിൽ നല്കി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |